കേന്ദ്രത്തിൽ രെജിസ്റ്റർ ചെയ്ത 174 അംഗങ്ങളുള്ള യുവജനസഖ്യം നമ്മുടെ ഇടവകയിൽ പ്രവർത്തിക്കുന്നു. ആരാധന, പഠനം, സാക്ഷ്യം, സേവനം എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ശാഖാ സഖ്യം ഇടവകയുടെ വിവിധ പരിപാടികളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. കോവിഡ് മഹാമാരിയുടെ കാലത്തും അതിനുശേഷവും മെഡിക്കൽ എയ്ഡ്, ഭക്ഷ്യ ധാന്യകിറ്റ് വിതരണം, ബ്ലഡ് ഡോണെഷൻ, വൈദ്യസഹായം, ബോധവത്കരണ പരിപാടികൾ, തുടങ്ങിയവയിൽ സഖ്യം വളരെ ക്രിയാത്മകമായി നിലകൊണ്ടു. ആത്മീയമായ പ്രവർത്തനങ്ങളിലും, കലാ-കായിക മത്സരങ്ങളിലും വളരെ സജീവമായി സഖ്യ അംഗങങ്ങൾ പ്രവർത്തിച്ചു വരുന്നു.