Sadabdhi Project

നൂറാം വർഷത്തിലേക്ക് പ്രവേശിച്ച നമ്മുടെ ഇടവകയുടെ ശദാബ്ധി ആഘോഷങ്ങളുടെ ഉത്‌ഘാടനം 2021 ഒക്ടോബർ 24 ഞായറാഴ്ച്ച വൈകിട്ട് ൪ മണിക്ക് നടത്തപ്പെട്ടു. സ്തോത്ര പ്രാർത്ഥനയ്ക്കും ആദ്യകുർബാനയ്ക്കും വിശുദ്ധ കുർബാനയ്ക്കും ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട്‌ നേതൃത്വം നൽകി.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ അഭിവന്ദ്യ റൈറ്റ് റവ. ഡോ. യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കുകയും കേരള സർക്കാർ ധനകാര്യമന്ത്രി ശ്രീ. കെ. എൻ. ബാലഗോപാൽ ശദാബ്ധി ആഘോഷങ്ങളുടെ ഉത്‌ഘാടനം നിർവഹിക്കുകയും ചെയ്തു. ശദാബ്ധി പ്രോജക്ടുകളുടെ ഉത്‌ഘാടനം ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം. പിയും, ശദാബ്ധി ലോഗോ ശ്രീ. കെ. ബി. ഗണേഷ്‌കുമാർ എം. എൽ. എയും നിർവഹിച്ചു. അഡ്വ. ബ്രിജേഷ് എബ്രഹാം ജില്ലാ പഞ്ചായത്ത് അംഗം, ശ്രീ. കെ. എം. റെജി ബ്ലോക്ക് പഞ്ചായത്ത് അംഗം, ശ്രീമതി. സാലി തോമസ് ഗ്രാമ പഞ്ചായത്ത് അംഗം എന്നിവർ ആശംസകൾ അറിയിച്ചു. ഇടവക ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ശദാബ്ധി ഗാനം രചിച്ച ശ്രീ. സുനിൽ പണിക്കാരോടുള്ള നന്ദി അറിയിക്കുന്നു. ശദാബ്ധി ലോഗോ തയാറാക്കിയ ശ്രീ. എബ്രഹാം അലക്സിനോടുള്ള നന്ദി അറിയിക്കുന്നു. ശദാബ്ധി ആഘോഷങ്ങളുടെ ഉത്‌ഘാടത്തിൻറെ ക്രമീകരണങ്ങളിൽ ആത്മാർത്ഥമായി സഹകരിച്ച ഏവരോടുമുള്ള നന്ദി അറിയിക്കുന്നു. ശദാബ്ധി പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനായി 9 സബ്-കമ്മറ്റികൾ പ്രവർത്തിക്കുന്നു.

Sub CommitteeConvenors
1പ്രോഗ്രാം കമ്മറ്റിശ്രീ. ബിജി എബ്രഹാം (ജനറൽ കൺവീനർ)
2ഇടവക മെയിന്റനൻസ്ശ്രീ. മാത്യു ഫിലിപ്പ്
3ഭവനദാന പദ്ധതിശ്രീ. എം. രാജു
4ബഞ്ച് നിർമ്മാണംശ്രീ. സാബു ചാക്കോ
5ലാൻഡ് സ്‌കേപ്പിംഗ്ശ്രീ. സുബിൻ ഡി. മാത്യു
6വസ്തു വാങ്ങൽശ്രീ. കെ. ജി. തോമസ്
7സുവനീർ പ്രകാശനംശ്രീ. പ്രിൻസ് ഫിലിപ്
8ഫുഡ് കമ്മറ്റിശ്രീ. അലക്സ് എബ്രഹാം
9പ്രയർ കമ്മറ്റിശ്രീമതി. എൽസിക്കുട്ടി ജോൺസൺ